പൊടുന്നനെ ഇന്നലെ ഒരു അവധി കിട്ടി..... റൂമിലെ ഓരോന്നിന്റെയുംസ്ഥാനം തെറ്റിച്ചു.....
കിടക്കപ്പായ ദൂരെ മാറ്റി വിരിച്ചു...എത്തി നോക്കുമ്പോള്‍ ആരും കാണരുതെന്ന്...!! "മനസ്സില്‍" പ്രണയിനിയുടെ കിന്നാരം...
ഒരു ചിരിയില്‍ അമര്‍ത്തി റൂമിനെ പകുത്ത് ഞാനൊരു മറ സൃഷ്ടിച്ചു.
ചുവരില്‍ സുഹൃത്തിന്റെ വക കുറെ കുത്തിയെഴുത്തുകള്..
പ്രണയമാണ് വിഷയം ! അവന്റെയും അവന്റെ പ്രിയതമയുടെയും പേര് പ്രണയ ചിഹ്നത്തിന്റെ ഉള്ളില്‍ :) ...
ഒറ്റക്ക് വേണ്ട എന്ന് വച്ച് അതു പോലെ എന്റെയും പേര് മറ്റൊരു പ്രണയ ചിഹ്നത്തില്‍ ..പക്ഷെ പ്രണയിനിയുടെ പേരില്ല....അങ്ങനെ ഒന്നില്ലാത്തതിനാല്‍... അതിനാല്‍ ഒരു വര മാത്രം കണ്ടു :) !!!
( എന്റെ ദുഃഖം ആരറിയാന്‍ :( )
മറ്റൊരു സുഹ്യത്തിന്റെ കിടക്കക്ക് മുകളില്‍ ഒരു ബോര്‍ഡ് ...
" കളള് ഷാപ്പ് " ഇവിടെ നിന്നും മാറ്റിയിരിക്കുന്നു "
അപ്പുറത്ത് തൂങ്ങി കിടക്കുന്ന റീമ കല്ലിങ്ങല്‍ ന്റെ ഫോട്ടോ..
എന്റെ സ്പേസ് ല്‍ കുറെ ഡിജിറ്റല്‍ ഫോട്ടോ യും കുറേ പേരുകളും...
മൂസിക് തിയേറ്റര്‍ തന്നെയാണ് റൂം...
ഇന്നലെ അപ്പുറത്തെ റൂമിലെ എഞ്ചിനീയറുടെ ഒരു മെസേജ് വന്നു മൊബൈലില്‍...ഇതാ ഇങ്ങനെ...
"please shout down music . i am cannot sleeping " :)
പുള്ളി വലയ ഇംഗ്ലീഷ്കാരനാ.... ഇന്ജിനീര് ആണത്രേ ഇന്ജിനീര്...
ഇപ്പോള്‍ റൂം ആകെ കൂടെ കണ്ടാല്‍ അലങ്കോലം എന്ന് ഒറ്റ വാക്കില്‍...
പക്ഷെ നല്ല വൃത്തിയുണ്ട് കേട്ടോ...രണ്ടു വൈസ്റ്റ് ബോക്സ് തന്നെ റൂമില്‍ ..അപ്പോള്‍ പിന്നെ പറയണോ ?
നാല് മൂലയില്‍ കളര്‍ ലൈറ്റു ഫിറ്റ് ചെയ്യാന്‍ പ്ലാന്‍ ഉണ്ട് :)
ഏതായാലും അടിച്ചുപോളിക്കട്ടെ !!!
TIME FOR ENJOY!!!
അപ്പോഴാണ് ഒരു പേര് മനസ്സില്‍ വന്നത്... ഇത് തന്നെ നല്ല പേര്..
"DEVILS WORKSHOP" !!!
അങ്ങനെ ചുമരിലെ ബാക്കിയുള്ള സ്ഥലം ഡെവിള്‍സ് വര്‍ക്ക്ഷോപ്പ് പരസ്യം !!! :)
ഇന്ന് രണ്ടു കളര്‍ മാര്‍ക്കര്‍ പെന്‍ വാങ്ങണം... എന്റെ കുറേ ചിത്ര പണി കൂടെ ബാക്കിയുണ്ട്... തിരക്കാണെങ്കിലും ഇത്തിരി നേരം ...................
ചിത്രങ്ങള്‍ ഉടനെ !!!
ഇനിയും എഴുതൂ...എല്ലാ വിധ ആശംസകളും...
ReplyDelete