Access
files on your computer from anywhere.
ഗൂഗിളില്‍ നിന്നും
മറ്റൊരു ഉത്പന്നം കൂടെ സൌജന്യമായ് ലഭ്യമായി തുടങ്ങിരിക്കുന്നു. ഗൂഗിള്‍ ഡ്രൈവ് എന്ന പേരില്‍ പുറത്തിറക്കിയ ഈ സേവനം മിക്ക
ഉപയോക്താക്കള്‍ക്കും വളരെ പ്രയോജനപ്പെടുമെന്ന് കരുതപ്പെടുന്നു.
എന്താണ് ഗൂഗിള്‍ ഡ്രൈവ് ?
ഒരു താത്കാലിക
ഡിസ്ക് /സ്റ്റോറേജ് സ്പേസ് /സോഫ്റ്റ്‌വെയര്‍ ഡിസ്ക് / മൊബൈല്‍ ഡിസ്ക്
എന്നൊക്കെ ഒറ്റ വാക്കില്‍ പറയാം.( ഗൂഗിള്‍
ഡോക്ക്സ് ന്‍റെ beefed-up വേര്‍ഷന്‍ ) എന്നാല്‍ ഈ ആശയം വര്‍ഷങ്ങള്‍ക് മുന്‍പേ ഉപയോച്ചുവരുന്നുണ്ട്, പലര്‍ക്കും
അറിയില്ല താനും. സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഷെല്‍ ഹാക്ക്
ചെയ്തായിരുന്നു ഇവ ഉപയോഗിച്ചത്. അവ ഗൂഗിള്‍ അംഗീകരിച്ചിരുന്നില്ല.ഏറ്റവും കൂടുതല്‍ സ്റ്റോറേജ് നല്‍കികൊണ്ട് ( 7.4 GB / account) നിലവില്‍ വന്ന ഗൂഗിളിന്‍റെ ജിമെയില്‍ എന്ന
മെയില്‍ സേവനം ജനങ്ങള്‍ സ്വീകരിച്ചതോടെ അതിലെ ഇത്രയധികം സ്പേസ് മറ്റെന്തിനെങ്കിലും
ഉപയോച്ചു കൂടെ ( ഒരു സാധാരണക്കാര്‍ ഉപയോഗിക്കുന്നത് ഏറി വന്നാല്‍ 1
GB മാത്രം )
എന്ന ചോദ്യത്തിന്‍റെ ഉത്തരമാണ് ഇന്ന് കാണുന്ന ഗൂഗിള്‍ ഡ്രൈവ് എന്ന് അനുമാനിക്കാം.
ഒരു ONLINE VIRTUAL DRIVE എന്ന് തന്നെ പറയാം.
ബ്രൌസര്‍ വഴിയും ഡൌണ്‍ലോഡ് ചെയ്ത സോഫ്റ്റ്‌വെയര്‍ വഴിയും ഈ ഡ്രൈവ് പ്രവര്‍ത്തിപ്പിക്കാം.
ഗൂഗിള്‍ ഡ്രൈവ് എങ്ങിനെ പ്രവര്‍ത്തിപ്പിക്കാം ?
ജിമെയില്‍ ഓപ്പണ്‍ ചെയ്‌താല്‍ താഴെ
കാണുന്ന വിന്‍ഡോ യിലെ ഡ്രൈവ് വഴി ഗൂഗിള്‍ ഡ്രൈവ് ലേക്ക് കടക്കാം.
സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്ത്
സൈന്‍ ഇന്‍ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Taskbar Right side ല്‍ കാണുന്ന ഗൂഗിള്‍ ഡ്രൈവ് ഐക്കണ്‍ വഴി Sign in/ Quit gogole drive options തിരഞ്ഞെടുക്കാം.
Taskbar Right side ല്‍ കാണുന്ന ഗൂഗിള്‍ ഡ്രൈവ് ഐക്കണ്‍ വഴി Sign in/ Quit gogole drive options തിരഞ്ഞെടുക്കാം.
All
your files – everywhere
Put files in Google
Drive and you can access them on your desktop, mobile phone or tablet, and drive.google.com.
ഇതുപോലെ Apple's I-cloud ( 5
GB) , box (5 GB) , dropbox (2 GB) , microsoft's skydrive (7 GB) എന്നീ സേവനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്.
അപ്പോഴാണ് അവക്കിടയിലേക്ക് ഗൂഗിളിന്‍റെ ഗൂഗിള്‍ ഡ്രൈവ് 5 GB സ്പേസ് ആയി കടന്നെത്തുന്നത് .
16
TB ( Tetra byte ) വരെ ഏക്സ്പാന്റ്റ്
ചെയ്യാന്‍ പറ്റുമെന്നും ഗൂഗിള്‍ പറയുന്നു. അവയുടെ വിവരണം താഴെ കൊടുക്കുന്നു.
Storage
|
Monthly Rate
|
25 GB
|
$2.49
|
100 GB
|
$4.99
|
200 GB
|
$9.99
|
400 GB
|
$19.99
|
1 TB
|
$49.99
|
2 TB
|
$99.99
|
4 TB
|
$199.99
|
8 TB
|
$399.99
|
16 TB
|
$799.99
|
ഏതായാലും 46 Million Users ഉള്ള ഡ്രോപ്പ് ബോക്സിനും Amazon S3 , മറ്റു സേവന ദാദാക്കള്‍ക്കും വലിയൊരു വെല്ലുവിളി
തന്നെയാണ് ഗൂഗിള്‍ ഡ്രൈവ് എന്ന ആശയത്തിലൂടെ മുന്നോട്ടു വന്നിരിക്കുന്നത്.
ചെറിയ ഫയലുകളെ ഉദ്ദേശിച്ചാണ് ഗൂഗിള്‍
ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം കൊടുത്തത്. ഏതായാലും ഇന്ത്യയെപോലുള്ള രാജ്യത്തെ ഇന്റര്‍നെറ്റ്
കണക്ഷന്‍ സ്പീഡ്‌നു അനുസരിച്ച് ചെറിയ ഫയല്‍ ട്രാന്‍സ്ഫര്‍ തന്നെയാണ് അഭികാമ്യം.
മുപ്പതില്‍ ഏറെ വ്യത്യസ്ഥ ഫയലുകള്‍ (PSD,PDF,DOC,XLS,…) ഈ ഡ്രൈവില്‍ നിന്ന് തന്നെ തേര്‍ഡ് പാര്‍ട്ടി സോഫ്റ്റ്‌വെയര്‍
( Photoshop, PDF Reader, Ms Office,… ) ഇല്ലാതെ open ചെയ്യാന്‍
സാധിക്കുമെന്നതും
99.95% Uptime Guarantee
യും G-Drive ന്‍റെ
പ്രത്യേകത തന്നെ !!!
ഗൂഗിളിന്‍റെ മിക്ക
സേവനങ്ങളും ഹ്യദയത്തോട് ചേര്‍ത്ത ജനങ്ങള്‍ ഗൂഗിള്‍ ഡ്രൈവിനെ എങ്ങിനെ
സ്വീകരിക്കുമെന്ന്‍ നമുക്ക് നോക്കിയിരുന്നു കാണാം.
( സമയ പരിധിമൂലം ഈ ലേഖനം വളരെ ചെറുതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്
, എങ്കിലും എല്ലാം ഉള്‍പ്പെടുത്താനും ... സാധാരണ USER നെ ആസ്പദമാക്കിയാണ് ഇവ എഴുതിയത് , കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ കമാന്‍ഡ്
ചെയ്താല്‍ മറുപടി തരാം )
gd info
ReplyDeleteThanks ...:)
ReplyDelete